കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ രോഗവിവരം മറച്ചുവെച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു

മകന്‍റെ കൊവിഡ്‌ 19 രോഗവിവരം മനപൂര്‍വ്വം മറച്ചുവെച്ചതിന് ആഗ്രയില്‍ ഡോക്ടര്‍ക്കും കുടുംബത്തിനുമെതിരെ കേസ്

oronavirus positive  FIR  FIR against doctor  IPC  hiding coronavirus positive  കൊവിഡ്‌ രോഗവിവരം മറച്ചുവെച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു  കൊവിഡ്‌ 19
കൊവിഡ്‌ രോഗവിവരം മറച്ചുവെച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു

By

Published : Mar 27, 2020, 9:01 PM IST

ആഗ്ര: മകന് കൊവിഡ്‌ 19 രോഗമുണ്ടെന്ന് മറച്ചുവെച്ചതിന് ഡോക്ടര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുത്ത് ആഗ്ര പൊലീസ്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ കൊവിഡ്‌ ബാധിതനായ മകനെ സ്വന്തം ആശുപത്രിയില്‍ ചികിത്സിക്കുകയും രോഗ വിവരവും ചികിത്സാ വിവരവും മറച്ചുവെച്ചതിനെതിരെയാണ് കേസ്.

മാര്‍ച്ച് 20ന് അമേരിക്കയില്‍ നിന്നും ദുബൈ വഴിയാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്. മാര്‍ച്ച് 21ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായെന്നും പൊലീസ് പറഞ്ഞു. ഐപിസി 188, 269, 270 എന്നീ സെക്ഷനുകള്‍ പ്രകാരം ഡോക്ടര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് എസ്എസ്‌പി ബബ്ലു കുമാര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details