കേരളം

kerala

ETV Bharat / bharat

മമത മയപ്പെട്ടു: ചർച്ചയ്ക്ക് തയ്യാറായി ഡോക്ടർമാർ

ശനിയാഴ്ച വൈകീട്ട് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച നടത്താമെന്ന മമത ബാനർജിയുടെ ക്ഷണം ഡോക്ടർമാർ നിരസിച്ചിരുന്നു. എൻആർഎസ് മെഡിക്കൽ കോളജിൽ വച്ച് ചർച്ച നടത്തണമെന്നായിരുന്നു സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യം.

ഫയൽ ചിത്രം

By

Published : Jun 16, 2019, 8:54 AM IST

കൊൽക്കത്ത: ആറാം ദിനത്തിലേക്ക് കടന്ന പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ പ്രതിഷേധ സമരം അവസാനിപ്പിക്കാൻ നടപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടർമാർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മമത ഡോക്ടർമാരോട് ആവശ്യപ്പെട്ടു. ഡോക്ടർമാർക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും മമത വ്യക്തമാക്കി. എന്നാൽ എവിടെ വച്ച് ചർച്ച നടത്തുമെന്നത് ഇന്നു ചേരുന്ന യോഗത്തിന് ശേഷം അറിയിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഏത് നിമിഷവും ചർച്ചക്ക് തയ്യാറാണെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ ഇന്നലെ രാത്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുന്നില്ലെന്നും ഡോക്ടർമാർ ആരോപിച്ചു.

ഡോക്ടർമാരുടെ സമരം ശക്തമായതോടെ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രി ഡോ ഹർഷവർദ്ധൻ മമതയ്ക്ക് കത്തെഴുതിയിരുന്നു. രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. എന്നാല്‍ സമരത്തോട് മമതാ ബാനർജി സ്വീകരിച്ച നിലപാടിനെ തുടർന്നാണ് പ്രശ്നം രൂക്ഷമായത്. രാജ്യ വ്യാപകമായി സമരത്തിന് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്നലെ മമത അടച്ചിട്ട മുറിയില്‍ ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ഡോക്ടർമാർ ചർച്ചയില്‍ പങ്കെടുത്തില്ല. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡോക്ടറെ സന്ദർശിക്കാനും അവിടെവച്ച് ചർച്ച നടത്താമെന്നുമാണ് ഇന്നലെ ഡോക്ടർമാർ വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details