ജയ്പൂർ: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ശംഖ് ഊതാനും ചെളിയിൽ പുതഞ്ഞ് ഇരിക്കാനും പഴ ചെടികളുടെ ഇലകളുടെ ചാറ് കുടിക്കാനും നിർദേശിച്ച് രാജസ്ഥാനിലെ ബിജെപി എംപി സുഖ്ബീർ സിംഗ് ജൗനാപുരിയ. ചെളിയിൽ പുതഞ്ഞ് ഇരിക്കുകയും ശംഖ് ഊതുകയും ചെയ്യുന്ന ഒരു ദൃശ്യം അദ്ദേഹം ഫേയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശംഖ് ഊതാനും ചെളിയിൽ പുതഞ്ഞ് കിടക്കാനും നിർദേശിച്ച് ബിജെപി എംഎൽഎ - BJP MP
ശ്വാസ കോശവും വൃക്കയും കൃത്യമായി പ്രവർത്തിക്കുന്നതിൽ ശംഖിന് വലിയ സ്ഥാനമുണ്ടെന്നും മുമ്പ് പത്ത് മുതൽ ഇരുപത് സെക്കന്‍റ് വരെയാണ് താൻ ശംഖ് ഊതിയിരുന്നതെന്നും ഇപ്പോൾ രണ്ട് മിനുട്ട് നേരം നിറുത്താതെ ശംഖ് പ്രവർത്തിപ്പിക്കാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസ കോശവും വൃക്കയും കൃത്യമായി പ്രവർത്തിക്കുന്നതിൽ ശംഖിന് വലിയ സ്ഥാനമുണ്ടെന്നും മുമ്പ് പത്ത് മുതൽ ഇരുപത് സെക്കന്‍റ് വരെയാണ് താൻ ശംഖ് ഊതിയിരുന്നതെന്നും ഇപ്പോൾ രണ്ട് മിനുട്ട് നേരം നിർത്താതെ ശംഖ് പ്രവർത്തിപ്പിക്കാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംപി പുറത്ത് ഇറങ്ങി നടനന് പഴവർഗ്ഗങ്ങൾ പറിച്ച് കഴിക്കുന്നതും പച്ച മുളകും മറ്റ് ഇലകൾ കഴിക്കുന്നതും പങ്ക് വെച്ച ദൃശ്യങ്ങളിൽ കാണാം. പ്രതിരോധശേഷി വർധിപ്പിക്കാൻ മരുന്ന കഴിക്കേണ്ട ആവശ്യമില്ലെന്നും മഴയിൽ പുറത്തിറങ്ങുകയും മണ്ണിൽ ഇരിക്കുകയും ശംഖ് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാമെന്നും എംപി ഉപദേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ദൃശ്യങ്ങളുടെ അവസാന ഭാഗങ്ങളിൽ മരുന്ന് കഴിക്കുന്നതിൽ നിന്ന് നിങ്ങളെ ഞാൻ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.