ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിക്കുള്ളിലെ പരാതികൾ കേൾക്കുകയും അവ പരിഹരിക്കുകയും ചെയ്യുമെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന നിർണായക കോൺഗ്രസ് വർക്കിങ് കമ്മറ്റി (സി.ഡബ്ല്യു.സി) യോഗത്തിന് ശേഷം പാർട്ടി മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
സോണിയ ഗാന്ധി ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി
പാർട്ടിക്കുള്ളിലെ പരാതികൾ കേൾക്കുകയും അവ പരിഹരിക്കുകയും ചെയ്യുമെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന നിർണായക കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) യോഗത്തിന് ശേഷം പാർട്ടി മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
സോണിയ ഗാന്ധി മുതിർന്ന കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി
കൂടിക്കാഴ്ചയിൽ കപിൽ സിബൽ, മനീഷ് തിവാരി, മുകുൾ വാസ്‌നിക്, ആനന്ദ് ശർമ, ശശി തരൂർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. സി.ഡബ്ല്യു.സിയുടെ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആസാദ് ഉൾപ്പെടെ 20ഓളം മുതിർന്ന നേതാക്കൾ എഴുതിയ കത്തിന്‍റെ പശ്ചാത്തലത്തിലാണ് സി.ഡബ്ല്യു.സി യോഗം നടന്നത്.
'മുഴുവൻ സമയ' സജീവ നേതൃത്വം, പരിഷ്കാരങ്ങൾ വ്യാപിപ്പിക്കുക, പാർട്ടിയുടെ അവസ്ഥയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുക, എന്നീ ആവശ്യങ്ങളാണ് കത്തിൽ പ്രധാനമായും ഉന്നയിച്ചത്.