ന്യൂഡൽഹി: രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി ബിജെപി.തൊഴിലാളികളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി റെയിൽവേ നൽകുമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. ബാക്കി 15 ശതമാനം സംസ്ഥാന സർക്കാരാണ് അടക്കേണ്ടത് . മധ്യപ്രദേശ് സർക്കാർ ഇങ്ങനെ ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇങ്ങനെ ചെയ്യാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടണമെന്നും പത്ര പരിഹസിച്ചു.
ട്രെയിൻ യാത്രാ നിരക്ക്; രാഹുലിന് മറുപടിയുമായി ബിജെപി - ബിജെപി വക്താവ് സാംബിത് പാത്ര
ട്രെയിൻ ടിക്കറ്റ് നിരക്കിൽ 85 ശതമാനം സബ്സിഡി റെയിൽവേ നൽകും. ബാക്കി 15 ശതമാനം സംസ്ഥാന സർക്കാരാണ് അടക്കേണ്ടതെന്ന് ബിജെപി
'രാഹുൽ ജി, ടിക്കറ്റുകൾ സ്റ്റേഷനിൽ വിൽപ്പനക്ക് വെക്കരുതെന്ന് കൃത്യമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. റെയിൽവേ 85% സബ്‌സിഡിയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ 15% നൽകണം. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമെങ്കിൽ പണമടക്കാം. മധ്യപ്രദേശ് സർക്കാർ നൽകുന്നുണ്ട്. കോൺഗ്രസ് സർക്കാരുകളോട് ഈ മാതൃക പിന്തുടരാൻ രാഹുൽ ആവശ്യപ്പെടുക'. പത്ര ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിരോധത്തിനായി പിഎം ഫണ്ടിലേക്ക് 151 കോടി രൂപ റെയിൽവേ സംഭാവന ചെയ്തു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഒരു ഭാഗത്ത് 151 കോടി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുന്ന റെയില്‍വേ, അതേസമയം മറുവശത്ത് സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികളില്‍ നിന്നും പണം ഈടാക്കുന്നു. ഇത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.