കേരളം

kerala

ETV Bharat / bharat

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന് അവഗണന - റിപ്പബ്ലിക് ദിന പരേഡ്

പശ്ചിമ ബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകളെയും ഇത്തവണ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്‍റെ ഫ്ലോട്ട് ഇത്തവണയും ഒഴിവാക്കി
റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്‍റെ ഫ്ലോട്ട് ഇത്തവണയും ഒഴിവാക്കി

By

Published : Jan 3, 2020, 3:06 PM IST

ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഇത്തവണയും കേരളം പുറത്ത്. പശ്ചിമ ബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകളെയും ഇത്തവണ ഒഴിവാക്കി. സാംസ്കാരികത ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായിരുന്നു കേരളം അവതരിപ്പിച്ചത്. കഴിഞ്ഞതവണയും കേരളത്തിന് അനുമതി ലഭിച്ചിരുന്നില്ല. 2018ൽ മാത്രമായിരുന്നു കേരളത്തിന്‍റെ ഫ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി ലഭിച്ചത്.

പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കു മുന്നിലാണ് കേരളം ഫ്ലോട്ട് അവതരിപ്പിച്ചത്. വള്ളംകളി, കഥകളി, ചെണ്ട, കലാമണ്ഡലം, മോഹിനിയാട്ടം, തെയ്യം തുടങ്ങി കേരളത്തിന്‍റെ സാംസ്കാരിക ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായിരുന്നു കേരളം അവതരിപ്പിച്ചത്. ബംഗാളിൽ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തി ആയിരുന്നു ഫ്ലോട്ട് തയാറാക്കിയത്.

ABOUT THE AUTHOR

...view details