കേരളം

kerala

ETV Bharat / bharat

15 ലക്ഷം രൂപയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ സ്വദേശി പിടിയില്‍

അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗമാണ് പിടിയിലായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കിലോയോളം ഹെറോയിന്‍ ഇന്ത്യയിലേക്ക് എത്തിച്ചതായി പ്രതി മൊഴി നല്‍കിയെന്ന് പൊലീസ്

By

Published : Dec 21, 2019, 9:52 PM IST

Narcotics department latest news  Man arrested with heroin news  15 ലക്ഷം രൂപയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ സ്വദേശി പിടിയില്‍  ലഹരിമരുന്ന് വേട്ട
15 ലക്ഷം രൂപയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന 130 ഗ്രാം ഹെറോയിനുമായി ആഫ്രിക്കന്‍ സ്വദേശിയാണ് ഡല്‍ഹി പൊലീസിന്‍റെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്. അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗമാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കുന്ന ഹെറോയിന്‍ വിഴുങ്ങുന്ന പ്രതി അഫ്‌ഗാനിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗമാണ് ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിയില്‍ അന്താരാഷ്‌ട്ര സംഘത്തെ സ്വീകരിക്കാന്‍ ആളുകളുണ്ടെന്നും ഇവിടെ നിന്നാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിവസ്‌തു വിതരണം ചെയ്യുന്നതെന്നും ഡിസിപി ആന്‍റോ അല്‍ഫോണ്‍സ് അറിയിച്ചു. യുകെ, ഫ്രാന്‍സ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്കും അറസ്റ്റിലായ പ്രതി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മുന്‍കൂട്ടി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എസിപി വിജേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ധാക്കയില്‍ നിന്നും ഹെറോയിന്‍ വയറില്‍ ഒളിപ്പിച്ച് ഒരാള്‍ ഇന്ത്യയിലെത്തുമെന്നും ദ്വാരകയാണ് ഇയാളുടെ താവളമെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.

കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ നൂറ് കിലോയോളം ഹെറോയിന്‍ ഇന്ത്യയിലേക്കെത്തിച്ചതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 2010 ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇയാളുടെ ആദ്യ താവളം മുംബൈ ആയിരുന്നു. കഴിഞ്ഞ വര്‍ഷം വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് മാറിയത്. വിസയില്ലാതെ ഇന്ത്യയില്‍ താമസമാക്കിയതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details