കേരളം

kerala

ETV Bharat / bharat

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കും : യോഗി ആദിത്യനാഥ് - മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ ക്ഷമയോടെ കാത്തിരിക്കണമെന്നും നടന്ന് വീടുകളിൽ എത്താൻ തുനിയരുതെന്നും യോഗി അഭ്യർത്ഥിച്ചു. നിങ്ങൾ ഇതുവരെ കാണിച്ച ക്ഷമ ഇനിയും തുടരണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

കൊവിഡിന്‍റെ വ്യാപനം  ലഖ്‌നൗ  യുപി മുഖ്യമന്ത്രി  Adityanath  P officials to prepare action plan  return of migrants  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

By

Published : Apr 30, 2020, 7:56 PM IST

ലഖ്‌നൗ:കൊവിഡിന്‍റെ വ്യാപനം മൂലം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാൻ തയ്യാറെടുത്ത് ഉത്തർപ്രദേശ് സര്‍ക്കാർ. മടങ്ങി വരുന്ന ആറ് ലക്ഷത്തോളം ഉത്തർപ്രദേശ് സ്വദേശികൾക്ക് ക്വാറൻറൈൻ സെന്‍ററുകളും ഷെൽട്ടർ ഹോമുകളും കമ്മ്യൂണിറ്റി കിച്ചണുകളും ഒരുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ ക്ഷമയോടെ കാത്തിരിക്കണമെന്നും നടന്ന് വീടുകളിൽ എത്താൻ തുനിയരുതെന്നും യോഗി അഭ്യർത്ഥിച്ചു. നിങ്ങൾ ഇതുവരെ കാണിച്ച ക്ഷമ ഇനിയും തുടരണം. എല്ലാവരെയും സുരക്ഷിതമായി വീടുകളിലേക്ക് മടക്കി കൊണ്ട് വരാൻ വിശദമായ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എവിടെയായിരുന്നാലും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായി സമ്പർക്കം പുലർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പേര്, മൊബൈൽ നമ്പറുകൾ, വിലാസം, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയടങ്ങുന്ന വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതിയിട്ടുണ്ട്.

അതേ സമയം, മധ്യപ്രദേശിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ വ്യാഴാഴ്ചയും ഗുജറാത്തിൽ കുടുങ്ങിയവരെ വെള്ളിയാഴ്ചയും ബസ്സുകളിൽ തിരിച്ചുകൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു. മാർച്ച് 28, 29 എന്നീ ദിവസങ്ങളിൽ ഡൽഹിയിൽ കുടുങ്ങിയ നാല് ലക്ഷം ആളുകളെ തിരിച്ചെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും 50,000 ത്തോളം പേരുടെ തിരിച്ചുവരവ് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. നേരത്തെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് സംസ്ഥാനത്തെ 11,500 വിദ്യാർഥികളെ സർക്കാർ തിരികെ കൊണ്ടുവന്നിരുന്നു. പ്രയാഗ്രാജിൽ നിന്നുള്ള 15,000 വിദ്യാർഥികൾ സുരക്ഷിതമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വീടുകളിലേക്ക് മടങ്ങിയെത്തിയെന്നും അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details