കേരളം

kerala

ETV Bharat / bharat

കശ്‌മീരിലേക്ക് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കണമെന്ന് അധിര്‍ രഞ്ജൻ ചൗധരി - മുർഷിദാബാദ് എം.പി അപ്‌ഡേറ്റ്സ്

അഞ്ച് തൊഴിലാളികൾ ഭീകരരുടെ വെടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി  പ്രധാനമന്ത്രിക്ക് കത്തയച്ചത്

രാഷ്ട്രീയ കക്ഷി പ്രതിനിധി സംഘത്തെ കശ്മീരിലേക്ക് അയക്കണമെന്ന് അദിർ രഞ്ജൻ ചൗധരി

By

Published : Oct 30, 2019, 11:39 PM IST

ന്യൂഡൽഹി: എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പ്രതിനിധി സംഘത്തെ കശ്മീരിലേക്ക് അയക്കണമെന്ന് കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് എംപി ആവശ്യം ഉന്നയിച്ചത്. മുർഷിദാബാദ് എംപിയും ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവുമാണ് ചൗധരി. കശ്മീരിൽ അഞ്ച് തൊഴിലാളികൾ ഭീകരരുടെ വെടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്. മരിച്ച അഞ്ച് തൊഴിലാളികളും അധിര്‍ രഞ്ജൻ ചൗധരിയുടെ നിയോജക മണ്ഡലത്തിൽപ്പെടുന്നവരാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുബങ്ങൾക്ക് ധനസഹായം നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details