ന്യൂഡൽഹി: കേന്ദ്ര സർക്കാർ അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് ആദിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിക്ക് കത്തെഴുതി - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിയമങ്ങൾ കോർപ്പറേറ്റ് സൗഹൃദവും കർഷക വിരുദ്ധവുമാണ്, ഇത് കർഷകരുടെ വരുമാനത്തെ ബാധിക്കും.ദശലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗം അപകടത്തിലാക്കുന്ന സർക്കാരിന്‍റെ ഈ കാർഷിക നിയമങ്ങൾ എത്രയും വേഗം റദ്ദാക്കണമെന്ന് ചൗധരി പറഞ്ഞു.
"നിയമങ്ങൾ കോർപ്പറേറ്റ് സൗഹൃദവും കർഷക വിരുദ്ധവുമാണ്, ഇത് കർഷകരുടെ വരുമാനത്തെ ബാധിക്കും. ഈ നിയമങ്ങളിലൂടെ, 1960 കളിലെ ഹരിത വിപ്ലവത്തിനുശേഷം കർഷകർക്ക് ഉറപ്പായിരുന്ന മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) ലഭിക്കാതെ വരും. കൃഷിക്കാർക്ക് കൂടുതൽ സ്ഥലവും അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വേദനവും നൽകാമെന്ന് പറഞ്ഞ് അവരിൽ നിന്ന് ഭൂമി തട്ടിയെടുക്കുന്നതാണ് ഈ നിയമം. നിയമങ്ങൾ പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്യ്തില്ല."ചൗധരി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ദശലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗം അപകടത്തിലാക്കുന്ന സർക്കാരിന്‍റെ ഈ കാർഷിക നിയമങ്ങൾ എത്രയും വേഗം റദ്ദാക്കണമെന്ന് ചൗധരി പറഞ്ഞു.
കർഷക സംഘടനകളുടെ ഡിസംബർ എട്ടിന് ഭാരത് ബന്ദിന്റെ ആഹ്വാനത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വിജ്ഞാന ഭവനിൽ ശനിയാഴ്ച നടന്ന 40 കർഷക യൂണിയനുകളുടെ പ്രതിനിധികളുമായി സർക്കാരും കർഷക നേതാക്കളും തമ്മിലുള്ള അഞ്ചാം റൗണ്ട് ചർച്ച നടന്നിരുന്നു. ചർച്ച പരാജയം ആയിരുന്നു. അടുത്ത ചർച്ച ഡിസംബർ 9 ന് നടക്കും.