ലക്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണം 1,800 ആയി. ഇതുവരെ 1,400 പേരെ ഡിസ്‌ചാർജ് ചെയ്തു. റിക്കവറി നിരക്ക് ഉത്തർപ്രദേശിൽ 43 ശതമാനമാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ 'ഗ്രാമ നിഗ്രാനി സമിതി'യും നഗരപ്രദേശങ്ങളിൽ 'മൊഹല്ല നിഗ്രാനി സമിതിയും കർശനമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുപിയിൽ 1,800 കൊവിഡ് കേസുകൾ; 1,400 പേരെ ഡിസ്‌ചാർജ് ചെയ്തു - ഉത്തർപ്രദേശ്
ഗ്രാമപ്രദേശങ്ങളിൽ 'ഗ്രാമ നിഗ്രാനി സമിതി'യും നഗരപ്രദേശങ്ങളിൽ 'മൊഹല്ല നിഗ്രാനി സമിതിയും കർശനമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉത്തർപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.
യുപിയിൽ കൊവിഡ് കേസുകളുടെ എണ്ണം 1,800 ആയി
വിദേശത്ത് നിന്ന് മടങ്ങുന്നവരെ ക്വാറൻ്റൈനിൽ പാർപ്പിക്കുന്നുണ്ടെന്നും അണുബാധ പടരാതിരിക്കാൻ എല്ലാവരും സുരക്ഷിതരായി തുടരണമെന്നും അമിത് മോഹൻ പ്രസാദ് പറഞ്ഞു. അണുബാധയിൽ നിന്ന് രക്ഷനേടാൻ ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച പ്രസാദ്, സാമൂഹിക അകലം, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ, ഫെയ്‌സ് മാസ്‌കുകൾ ഉപയോഗിക്കുന്നത് തുടങ്ങിയ നടപടികൾ പാലിക്കണമെന്നും നിർദേശിച്ചു.