ഭോപ്പാല്‍: മധ്യപ്രദേശിലെ സിഥിയില്‍ പത്ത് രൂപയുടെ നോട്ടില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം ഗോഡ്‌സെയുടെ ചിത്രം ചേര്‍ത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത എബിവിപി പ്രവര്‍ത്തകന്‍ പിടിയില്‍. ശിവം ശുക്ലയെന്നയാളാണ് പൊലീസ് പിടിയിലായത്.
പത്ത് രൂപ നോട്ടില്‍ ഗാന്ധിക്ക് പകരം നാഥുറാം; എബിവിപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ശിവം ശുക്ലയുടെ പോസ്റ്റ് ഗാന്ധിയെ അപമാനിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എന്‍എസ്‌യുഐ സിഥി ജില്ലാ ഭാരവാഹികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
ഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ 111-ാം ജന്മവാര്‍ഷിക ദിനമായ മെയ് 19നാണ് ഇയാള്‍ ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇടുന്നത്. നാഥൂറാമിനെ വാഴ്‌ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ശിവം ശുക്ലയുടെ പോസ്റ്റ് ഗാന്ധിയെ അപമാനിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എന്‍എസ്‌യുഐ സിഥി ജില്ലാ ഭാരവാഹികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ അനാവശ്യമായി സംഘടനയുടെ പേര് പ്രശ്‌നത്തിലേക്ക് വലിച്ചിടുന്നെന്നാരോപിച്ച് എന്‍എസ്‌യുവിനെതിരെ എബിവിപിയും പരാതി നല്‍കി.