ന്യൂഡല്‍ഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വേണ്ടി ശബ്‌ദമുയര്‍ത്തി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖർ ആസാദ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിയോജിപ്പുകളെ അടിച്ചമർത്തുകയെന്ന സർക്കാരിന്‍റെ നയം ഭീരുത്വത്തിന്‍റെ ഘട്ടത്തിലെത്തിയിരിക്കുകയാണ്. അവരുടെ പ്രവർത്തനങ്ങളിലെ മനുഷ്യത്വമില്ലായ്‌മ ലജ്ജാകരമാണ്. ചന്ദ്രശേഖറിനെ ജയിലിൽ അടച്ചതിന് യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹത്തിന് വൈദ്യചികിത്സ നിഷേധിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ചന്ദ്രശേഖർ ആസാദിനെ ജയിലില്‍ അടച്ചതിനെതിരെ പ്രിയങ്കാ ഗാന്ധി - കോൺഗ്രസ് ജനറൽ സെക്രട്ടറി
ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലിൽ അടച്ചതിന് യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹത്തിന് വൈദ്യചികിത്സ നിഷേധിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി
ചന്ദ്രശേഖർ ആസാദിനെ ജയിലില്‍ അടച്ചതിനെതിരെ പ്രിയങ്കാ ഗാന്ധി
ചന്ദ്രശേഖറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഭീം ആര്‍മി നേതാക്കൾ ശനിയാഴ്‌ച അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭീം ആര്‍മിയുടെ വാദം നിഷേധിച്ച ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന വാദവുമായി രംഗത്തെത്തി. ഡല്‍ഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന്‍റെ പേരിലാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.