കേരളം

kerala

By

Published : Jan 15, 2020, 1:24 PM IST

ETV Bharat / bharat

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചരിത്രപരം: മനോജ് നർവാനെ

പാകിസ്ഥാന്‍റെയും അവരുടെ സംഖ്യ കക്ഷികളുടെയും പദ്ധതികൾക്ക് നടപടി തിരിച്ചടിയായെന്നും ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് നർവാനെ പറഞ്ഞു.

Article 370  Indian Army chief  Army day  General Manoj Naravane  പാകിസ്ഥാൻ  ന്യൂഡൽഹി  ആർട്ടിക്കിൾ 370  ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് നർവാനെ  ആർമി ചീഫ് ജനറൽ മനോജ് നർവാനെ  ആർട്ടിക്കിൾ 370
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചരിത്രപരമെന്ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് നർവാനെ

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഇന്ത്യയുടെ 'പാശ്ചാത്യ അയൽരാഷ്‌ട്രത്തിന്‍റെ' പദ്ധതികളെ ദോഷകരമായി ബാധിച്ചെന്നും നടപടി ചരിത്രപരമാണെന്നും ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് നർവാനെ. കരസേന ദിനത്തോടനുബന്ധിച്ച് സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ തീവ്രവാദത്തോട് യോജിക്കുന്നില്ലെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യൻ ജനതയോട് തുല്യമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍റെയും അവരുടെ സംഖ്യ കക്ഷികളുടെയും പദ്ധതികൾക്ക് ഇത് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്‍റ് ഉത്തരവ് ലഭിച്ചാൽ പാകിസ്ഥാൻ അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ പോലും സൈന്യം തയ്യാറാണെന്ന് ജനറൽ എം എം നരവാനെ നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details