ഭോപ്പാൽ: ഭോപ്പാല്‍ വാതക ദുരന്തത്തിന്‍റെ ഇരകളുടെ ശബ്‌ദമായി മാറിയ ഭർത്താവിന് പത്മശ്രീ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അബ്‌ദുൾ ജബ്ബാറിന്‍റെ വിധവ സയറാ ഭാനു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരുമിച്ച് പുരസ്‌ക്കാരം സ്വീകരിക്കാന്‍ സാധിച്ചേനെയെന്നും അവർ ഞായറാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു. 2019 നവംബർ 15-ന് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്. പ്രമേഹ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ കാലം ചികിത്സയിലായിരുന്നു. അവസാന നാളുകളില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിച്ചിരുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
പത്മശ്രീ ലഭിച്ചതില്‍ സന്തോഷമെന്ന് അബ്‌ദുൾ ജബ്ബാറിന്‍റെ വിധവ
മരണാനന്തര ബഹുമതിയായാണ് ഭോപ്പാല്‍ ദുരന്ത ബാധിതരുടെ ശബ്‌ദമായി മാറിയ സാമൂഹ്യപ്രവർത്തകന്‍ അബ്‌ദുൾ ജബ്ബാറിന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കുന്നത്
സയറാ ഭാനു
1984-ലെ വിഷവാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാർബൈഡ് കമ്പിനിയുടെ രണ്ട് കിലോമിറ്റർ മാത്രം അകലെയാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. ദുരന്തത്തില്‍ പതിനായിരങ്ങൾ മരിക്കുകയും ലക്ഷങ്ങൾക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്‌തു. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുക.