ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്‌മിയേയും കടന്നാക്രമിച്ച് ബിജെപി നേതാവ് വിജയ് ഗോയൽ. ആംആദ്‌മി ഡൽഹിയെ നശിപ്പിച്ചെന്നും ചേരിയായി മാറിയെന്നുമാണ് ഗോയലിന്‍റെ ആരോപണം. വരുന്ന തെരഞ്ഞെടുപ്പോടെ ആംആദ്‌മിയെ ഡൽഹി നിവാസികൾ ഒഴിവാക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു. ഇടിവി ഭാരതിനോട് സംസാരിക്കവേയാണ് വിജയ് ഗോയലിന്‍റെ പ്രതികരണം.
ആംആദ്‌മി ഭരണം ഡൽഹിയെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് വിജയ് ഗോയൽ - ഡൽഹി തെരഞ്ഞെടുപ്പ്
ഡൽഹി ചേരിയായി മാറിയെന്നും തെരഞ്ഞെടുപ്പോടെ ഡൽഹി ആംആദ്‌മിയെ ഒഴിവാക്കണമെന്നും വിജയ് ഗോയൽ പറഞ്ഞു
ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത ഷൊയ്ബ് ഇഖ്ബാൽ ഉൾപ്പെടെയുള്ളവരെയാണ് ആംആദ്‌മി ഇപ്പോൾ പാർട്ടിയിലെടുത്തിരിക്കുന്നത്. ക്രിമിനർ കേസുള്ളവരെ മത്സരിപ്പിക്കില്ലെന്ന ആംആദ്‌മി വാദം ഇതോടെ പൊളിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമനത്തുള്ളയെ പോലെയുള്ളവർ എങ്ങനെയാണ് ഡൽഹിയുടെ ക്രമസമാധാനം പാലിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാതൊരു വികസ പ്രവർത്തനങ്ങളും നടപ്പാക്കിയിട്ടില്ല. ഡൽഹിയിലെ മലിനീകരണം വർദ്ധിക്കുകയാണെന്നും പലയിടങ്ങളിലും ജലദൗർലഭ്യം രൂക്ഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.