ലോക്ക് ഡൗൺ അവസാനിച്ചാൽ ഷെഡ്യൂൾ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയാറായി എഎഐ - ഷെഡ്യൂൾ ഫ്ലൈറ്റ്
നിലവിൽ മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗൺ. തുടക്കത്തിൽ 30 ശതമാനം ശേഷിയിൽ ആരംഭിക്കാനാണ് എഎഐ പദ്ധതിയിടുന്നത്
ന്യൂഡൽഹി:ലോക്ക് ഡൗൺ അവസാനിച്ചാൽ ഷെഡ്യൂൾ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ സ്റ്റേറ്റ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. നിലവിൽ മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗൺ. തുടക്കത്തിൽ 30 ശതമാനം ശേഷിയിൽ ആരംഭിക്കാനാണ് എഎഐ പദ്ധതിയിടുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും സർവീസ് ആരംഭിക്കുക. എയർലൈൻ പ്രവർത്തനങ്ങൾ ചില പ്രത്യേക ഭാഗങ്ങളിലേക്കും ചില സംസ്ഥാന തലസ്ഥാനങ്ങളിലേക്കും മാത്രം ആയിരിക്കും ആരംഭിക്കുക. കൂടാതെ ആവശ്യമായ സാമൂഹിക അകലം സാധ്യമാക്കുന്നതിനായി ടെർമിനൽ കെട്ടിടങ്ങളുടെ ശേഷി നിയന്ത്രണത്തെ അടിസ്ഥാനമാക്കി പ്രവർത്തനം ഉറപ്പാക്കുന്നതിന് സ്ലോട്ടുകൾ നൽകും. കൂടാതെ വിമാനത്താവളത്തിനും നഗരത്തിനുമിടയിലുള്ള ഗതാഗതം ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരായും പ്രാദേശിക ഭരണകൂടമായും ഏകോപിപ്പിക്കാൻ എയർപോർട്ട് മാനേജ്‌മെന്‍റ്കളെ ശുപാർശ ചെയ്യും. നിലവിൽ എഎഐയുടെ പോർട്ട്‌ഫോളിയോയിൽ 130ലധികം വിമാനത്താവളങ്ങളുണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ജെവി കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.