കേരളം

kerala

ആധാര്‍ കാര്‍ഡ് തുണച്ചു; നാല് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ കണ്ടെത്തി

By

Published : Mar 9, 2020, 3:10 PM IST

കുട്ടിയെ പരിപാലിച്ചുപോന്ന അനാഥാലയം അധികൃതര്‍ കുട്ടിക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനായി അധികാരികളെ സമീപിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്

Aadhar details  Beed  family reunited  Aadhar reunites  missing boy reunited with family  കുട്ടിയെ കാണാതായി  ആധാര്‍ കാര്‍ഡ്  മുബൈ വാര്‍ത്തകല്‍
ആധാര്‍ കാര്‍ഡ് തുണച്ചു; നാല് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ കിട്ടി

മുംബൈ: മഹാരാഷ്‌ട്രയില്‍ നാല് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ ആധാര്‍ കാര്‍ഡിന്‍റെ സഹായത്തോടെ കണ്ടെത്തി. മജല്‍ഗാവോണ്‍ സ്വദേശിയായ മച്ചിന്ദ്ര ഷിന്‍ഡെയ്‌ക്ക് നാല് വര്‍ഷം മുമ്പാണ് തന്‍റെ മകന്‍ ഭീംറാവുവിനെ നഷ്‌ടമായത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ എല്ലാ പ്രതീക്ഷകളും കുടംബത്തിന് നഷ്‌ടമായി. അതേസമയം തെരുവില്‍ അലഞ്ഞുനടന്ന ഭീംറാവുവിനെ സമൂഹിക പ്രവര്‍ത്തകരുടെ കയ്യില്‍ കിട്ടിയിരുന്നു. തുടര്‍ന്ന് ഹനുമന്ദ് ഗാഡ്‌ഗെ എന്ന പേര് നല്‍കി ഭീംറാവുവിനെ അവര്‍ ഒരു അനാഥാലയത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. പിന്നാലെ ഭീംറാവുവിന് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനായി അധികാരികളെ സമീപിച്ചപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. വിരലടയാളം എടുക്കാനായി വിരല്‍ മെഷീനില്‍ വച്ച ഉടനെ ഭീംറാവുവിന്‍റെ എല്ലാ വിവരങ്ങളും കമ്പ്യൂട്ടറില്‍ തെളിഞ്ഞു. ഭീംറാവുവിന്‍റെ അച്ഛന്‍ മച്ചിന്ദ്ര ഷിന്‍ഡെയുടെ പേരും വിവരവും അതിനൊപ്പമുണ്ടായിരുന്നു. പിന്നാലെ ഷിന്‍ഡയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കുട്ടിയ കാണാതായ സംഭവം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അനാഥാലയത്തിലെ അധികൃതര്‍ അറിയുന്നത്. നാല് വര്‍ഷത്തിന് ശേഷം ഭീംറാവു തന്‍റെ കുടുംബത്തിനൊപ്പം ചേര്‍ന്നു.

ABOUT THE AUTHOR

...view details