ഹൈദരാബാദ്: തെലങ്കാന നിയമസഭയ്‌ക്ക് സമീപം മധ്യവയസ്‌കൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ ഇയാളെ പൊലീസ് രക്ഷപ്പെടുത്തി ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
തെലങ്കാന നിയമസഭയ്‌ക്ക് സമീപം മധ്യവയസ്‌കൻ ആത്മഹത്യക്ക് ശ്രമിച്ചു - തെലങ്കാന നിയമസഭ
ആത്മഹത്യശ്രമത്തിന്‍റെ കാരണം വ്യക്തമല്ല. ശരീരത്തിന്‍റെ 25 ശതമാനം പൊള്ളലേറ്റു
ഒരു കുപ്പി പെട്രോൾ ഇയാൾ സ്വയം ദേഹത്ത് ഒഴിച്ച് തീകൊളുത്തുവായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇത് കണ്ട രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ ഇയാളുടെ അടുത്തേക്ക് ഓടിയെത്തുകയും തീ അണക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിന്‍റെ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇയാൾ മഹാബുബ്‌നഗർ ജില്ലയിലെ കഡ്‌തല്‍ സ്വദേശിയാണെന്നും ഭാര്യയുമായി വഴക്കിട്ട ഇയാളെ രണ്ട് ദിവസമായി ഗ്രാമത്തില്‍ കാണുന്നില്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ആത്മഹത്യശ്രമത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.