കേരളം

kerala

ETV Bharat / bharat

ബാരാമുള്ളയിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി - ഇന്ത്യൻ സൈന്യം

തോക്കുകൾ, മാസികകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ, പാകിസ്ഥാൻ കറൻസി എന്നിവ‌ കണ്ടെത്തി.

1
1

By

Published : Aug 14, 2020, 6:20 PM IST

ശ്രീനഗർ: ബാരാമുള്ളയിൽ നിന്ന് ഇന്ത്യൻ സൈന്യം വൻ ആയുധശേഖരം കണ്ടെടുത്തു. ഡോഗി പഹാദ് പ്രദേശത്തെ ട്രെനേറിയനിൽ ചൊവ്വാഴ്ചയാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് ആയുധങ്ങളും വെടിയുണ്ടകളും ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. വ്യാഴാഴ്ചയാണ് ആയുധശേഖരം കണ്ടെത്തിയത്. തോക്കുകൾ, മാസികകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ, പാകിസ്ഥാൻ കറൻസി എന്നിവയാണ് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details