കേരളം

kerala

ETV Bharat / bharat

ദുണ്ടിഗല്‍ വ്യോമസേനാ അക്കാദമിക്ക് സമീപം തീപിടിത്തം

കെമിക്കല്‍ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല

fire broke out news  air force academy news  തീപ്പിടിത്തം വാര്‍ത്ത  വ്യോമസേന അക്കാദമി വാര്‍ത്ത
തീപ്പിടിത്തം

By

Published : Aug 23, 2020, 12:00 AM IST

Updated : Aug 23, 2020, 7:02 AM IST

ഹൈദരാബാദ്: ഹൈദരാബാദിലെ ദുണ്ടിഗല്‍ വ്യോമസേനാ അക്കാദമിക്ക് സമീപം കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം. ശനിയാഴ്‌ച രാത്രിയോടെയാണ് തീ പടര്‍ന്നത്. എട്ടോളം ഫയര്‍ ഫോഴ്‌സ് യുണിറ്റുകള്‍ സ്ഥലത്തെത്തി ഞായറാഴ്‌ച പുലര്‍ച്ചയോടെ തീയണച്ചു. ഫാക്‌ടറിയുടെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നത്. ഗോഡൗണില്‍ കെമിക്കല്‍ സൂക്ഷിച്ച ബാരലുകള്‍ പൊട്ടിത്തെറിച്ചത് കാരണം തീ വന്‍തോതില്‍ പടര്‍ന്നു. കറുത്ത പുക ഉള്‍പ്പെടെ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അക്കാദമിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് തീ അണച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. നാഗര്‍ കുര്‍ണൂല്‍ ജില്ലയില്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും വന്‍ അഗ്നിബാധ ഉണ്ടായിരിക്കുന്നത്.

Last Updated : Aug 23, 2020, 7:02 AM IST

ABOUT THE AUTHOR

...view details