ബംഗളുരു: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വിഷം കഴിച്ച് കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട് സ്വദേശികളായ രാജ്‌കുമാർ (35), സംഗീത (28) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലൂരിൽ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസിലാണ് കമിതാക്കൾ വിഷം കഴിച്ചത്.
ഓടുന്ന ബസിൽ വിഷം കഴിച്ച് കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു
മൂകാബിക ദർശനത്തിന് ശേഷം തിരികെ പോകവെയാണ് തമിഴ്‌നാട് സ്വദേശികളായ രാജ്‌കുമാർ (35), സംഗീത (28) എന്നിവർ ആത്മഹത്യക്ക് ശ്രമിച്ചത്.
ഓടുന്ന ബസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കമിതാക്കൾ
കർണാടകയിലെ ഉഡുപ്പി അംബലപടിയിൽ താമസിച്ചിരുന്ന ഇവർ മൂകാബിക ദർശനത്തിന് ശേഷം തിരികെ പോകവെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ ബസ് ജീവനക്കാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.