കേരളം

kerala

ETV Bharat / bharat

പബ്‌ജി കളിച്ച വിദ്യാർഥി ഹൃദയസ്‌തംഭനം മൂലം മരിച്ചു - സതീസ് കുമാർ

കുമാരപാളയം സ്വകാര്യ പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന സതീസ് കുമാറാണ് മരിച്ചത്. ലോക്ക്‌ ഡൗണിനെ തുടർന്ന് തുടർച്ചയായി പബ്‌ജി കളിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Cardiac Arrest  Erode  Karungalpalayam  TN  Tamil nadu  പബ്‌ജി  ചെന്നൈ  തമിഴ്‌നാട്  വിദ്യാർഥി ഹൃദയസ്‌തംഭനം മൂലം മരിച്ചു  സ്വകാര്യ പോളിടെക്‌നിക് കോളജ്  കുമാരപാളയം  സതീസ് കുമാർ  ഹൃദയസ്‌തംഭനം
പബ്‌ജി കളിച്ച വിദ്യാർഥി ഹൃദയസ്‌തംഭനം മൂലം മരിച്ചു

By

Published : May 20, 2020, 8:52 AM IST

ചെന്നൈ: പബ്‌ജി ഗെയിം കളിച്ചിരുന്ന 16കാരനായ വിദ്യാർഥി ഹൃദയസ്‌തംഭനം മൂലം മരിച്ചു. ഈറോഡിലെ കരുങ്കൽപാളയത്തിന് സമീപം താമസിക്കുന്ന കുമാറിന്‍റെ മകൻ സതീസ് കുമാറാണ് മരിച്ചത്. സതീസ് കുമാർ പബ്‌ജി കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്‌തംഭനം മൂലമാണ് മരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കുമാരപാളയം സ്വകാര്യ പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു സതീസ് കുമാർ. ലോക്ക്‌ ഡൗണിനെ തുടർന്ന് തുടർച്ചയായി പബ്‌ജി കളിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ABOUT THE AUTHOR

...view details