മഹാരാഷ്ട്ര:പൂനെയില്‍ 53-കാരന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു.തിങ്കളാഴ്ചയാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.അമിത രക്ത സമ്മർദ്ദമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ വരുന്ന രണ്ട് ദിവസത്തേക്ക് കൂടി പൂനെയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
പൂനെയില്‍ 53 കാരന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു
പൂനെയില്‍ നിയന്ത്രണങ്ങള്‍ രണ്ട് ദിവസം കൂടി തുടരും.
മഹാരാഷ്ട്രയില്‍ 53 കാരന്‍കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചു
മരുന്ന് കടകളും പാല്‍ വിതരണ കേന്ദ്രവും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മറ്റ് കടകള്‍ അടഞ്ഞുതന്നെ കിടക്കും. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. 251 പേരാണ് മരിച്ചത്.