ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9,985 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 279 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് മരണസംഖ്യ 7,745 ആയി. സജീവമായ കേസുകളുടെ എണ്ണം 1,33,632ൽ എത്തി. 1,35,205 രോഗികൾ സുഖം പ്രാപിച്ചു.
ആശങ്കയോടെ രാജ്യം; ഒരു ദിവസത്തെ കൊവിഡ് ബാധിതര്‍ പതിനായിരത്തോട് അടുക്കുന്നു - 24 മണിക്കൂറിനിടയിൽ 279 മരണങ്ങൾ
ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ മരിച്ചവര്‍ 279 പേരാണ്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവുമധികം രോഗബാധിതര്‍
കൊവിഡ്
മഹാരാഷ്ട്രയിൽ 90,787 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ 34,914 കേസുകളുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,45,216 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മൊത്തം 50,61,332 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.
Last Updated : Jun 10, 2020, 12:22 PM IST