പൂനെയിൽ 92കാരി കൊവിഡിൽ നിന്ന് മുക്തയായി - മുബൈ
92കാരിക്കൊപ്പം മറ്റ് നാല് കുടുംബാംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നതിനിടയിൽ പൂനെയിൽ കൊവിഡിൽ നിന്ന് 92കാരി മുക്തി നേടി. കോട്‌വാ സ്വദേശിയാണ് കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയത്. 92കാരിക്കും മറ്റ് നാല് കുടുംബാംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സിംബയോസിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. തുടർച്ചയായ കൊവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവരെ ഡിസ്‌ചാർജ് ചെയ്‌തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രായമായവർ പേടിക്കേണ്ട ആവശ്യമില്ലെന്നും കൊവിഡിനെ ചെറുത്തു തോൽപിക്കാൻ എല്ലാവർക്കും സാധിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.