ഷിംല: ഹിമാഞ്ചലില്‍ 912 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലാണെന്നും ഇവരില്‍ 16 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ച് വരുന്നതായും അഡീഷണൽ ചീഫ് സെക്രട്ടറി ആർ.ഡി.ഡിമാൻ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചതില്‍ അഞ്ച് പേരുടെ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.
ഹിമാഞ്ചലില്‍ 912 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍
സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു
ഹിമാഞ്ചലില്‍ 912 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍
സംസ്ഥാനത്ത് ഇതുവരെ മൂന്ന് കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. രോഗ ബാധിതരില്‍ ഒരാള്‍ മരിച്ചിരുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.