കേരളം

kerala

ETV Bharat / bharat

തെലങ്കാന സെക്രട്ടേറിയറ്റ് പൊളിക്കൽ നടപടികൾ 90 ശതമാനം പൂർത്തിയായി - തെലങ്കാന സെക്രട്ടേറിയറ്റ് പൊളിക്കൽ

ഹൈക്കോടതിയുടെ ജൂൺ 29ലെ ഉത്തരവിനെത്തുടർന്ന് ജൂലൈ 7നാണ് സർക്കാർ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്

demolition  Telangana secretariat  Telangana  secretariat  Telangana secretariat demolition  തെലങ്കാന സെക്രട്ടേറിയറ്റ് പൊളിക്കൽ നടപടികൾ 90 ശതമാനം പൂർത്തിയായി  തെലങ്കാന സെക്രട്ടേറിയറ്റ് പൊളിക്കൽ  തെലങ്കാന സെക്രട്ടേറിയറ്റ്
തെലങ്കാന

By

Published : Jul 27, 2020, 5:08 PM IST

ഹൈദരാബാദ്: പുതിയ സമുച്ചയം പണിയുന്നതിനായി പഴയ സെക്രട്ടേറിയറ്റിന്‍റെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ പ്രക്രിയ 90 ശതമാനം പൂർത്തിയാക്കിയതായി തെലങ്കാന സർക്കാർ. ഇതുവരെ 2,000 ട്രക്ക് ലോഡ് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. 4,500 ട്രക്ക് ലോഡ് അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു.

ബഹുനില കെട്ടിടങ്ങൾ പൊളിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ ആരെയും പരിസരത്തേക്ക് അനുവദിക്കുന്നില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പൊളിക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്ന് മാധ്യമ പ്രതിനിധികളിൽ നിന്ന് അഭ്യർത്ഥനകളും ഉയർന്നിരുന്നു. മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് മാധ്യമ ചാനൽ കഴിഞ്ഞ ആഴ്ച ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, മാധ്യമ പ്രവർത്തകരെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുവദിക്കാൻ തീരുമാനിച്ചതായും സി‌എം‌ഒ അറിയിച്ചു.

ജൂലൈ 24 ന് തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് ചല്ല കോഡണ്ട റാം, സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള കെട്ടിടങ്ങളിൽ ആളുകളോ മാധ്യമപ്രവർത്തകരോ പ്രവേശിക്കുന്നതിൽ ഇടപെടരുതെന്ന് സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകിയിരുന്നു. സ്വകാര്യ വ്യക്തികൾ കാര്യങ്ങൾ ശരിയായി നടത്തുന്നിടത്തോളം കാലം അവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലുള്ള കെട്ടിടങ്ങൾ ഘടനാപരമായി നിലനിൽക്കുമ്പോൾ പുതിയ സമുച്ചയം പണിയാനുള്ള സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ജൂൺ 29ലെ ഉത്തരവിനെത്തുടർന്ന് ജൂലൈ 7നാണ് സർക്കാർ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്.

ABOUT THE AUTHOR

...view details