ബെംഗളൂരു: പൊലീസ് പരിശീലന സ്‌കൂളിലെ 90ഓളം ട്രെയിനികൾ കൊവിഡ് -19 സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരിശീലന കേന്ദ്രത്തിലെ കോൺസ്റ്റബിളിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ റാൻഡം ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ 90ലധികം പേർക്കാണ് വ്യാഴാഴ്ച രോഗം കണ്ടെത്തിയത്.
ബെംഗളൂരു പൊലീസ് പരിശീലന സ്കൂളിൽ 90 പേർക്ക് കൊവിഡ് - ബെംഗളൂരു പൊലീസ് പരിശീലന സ്കൂൾ
നഗരത്തിലെ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു
അടുത്തിടെ സംസ്ഥാന പൊലീസ് സേനയിൽ ചേർന്ന 400ഓളം കോൺസ്റ്റബിൾമാർ സ്‌കൂളിൽ പരിശീലനത്തിനെത്തിയിരുന്നു. രോഗബാധിതരെ കോവിഡ് ആശുപത്രികളിലേക്കും കെയർ സെന്‍ററുകളിലേക്കും മാറ്റിയിട്ടുണ്ട്. രോഗബാധിതരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന 150ഓളം ഉദ്യോഗസ്ഥരെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. നഗരത്തിലെ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ മരിച്ചു.