വയോധികയെ പീഡിപ്പിച്ച് കൊന്നു - 85 വയസുകാരി
ബലാത്സംഗ വിവരം പുറത്തറിയിക്കുമെന്ന ഭയത്തിലാണ് പ്രതി വയോധികയെ കൊന്നത്
85 വയസുകാരിയെ മദ്യപിച്ചെത്തിയയാൾ പീഡിപ്പിച്ച് കൊന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ 85കാരിയെ മദ്യപിച്ചെത്തിയയാൾ ബലാത്സംഗം ചെയ്‌ത് കൊന്നു. നാല്‍ഗൊണ്ട ജില്ലയിലെ മരേപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഗോപമ്മ എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗ വിവരം ഇവര്‍ മറ്റുള്ളവരെ അറിയിക്കുമെന്ന പേടിയിലാണ് പ്രതി ഗോപമ്മയെ കൊന്നത്. ഗോപമ്മയുടെ മരുമകളാണ് വീടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശങ്കര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.