അരുണാചൽപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ചവരിൽ പലർക്കും രോഗലക്ഷണങ്ങളില്ല
അരുണാചൽപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ്
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ഏഴ് ആരോഗ്യ പ്രവർത്തകരടക്കം 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,244 ആയി ഉയർന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 13 പേരൊഴികെ ആർക്കും രോഗലക്ഷണങ്ങളില്ല. 108 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,580 ആയി. ക്യാപിറ്റൽ കോംപ്ലക്‌സ് മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.