കേരളം

kerala

ETV Bharat / bharat

2020ഓടെ രാജ്യത്തെ വിമനത്താവളങ്ങളിൽ ബോഡി സ്കാനറുകൾ - airports

നിലവിലുള്ള സ്കാനറുകളേക്കാൾ കാര്യക്ഷമമായ സംവിധാനമാണ് ബോഡി സ്കാനറുകൾ. 2021ഓടെ പദ്ധതി രാജ്യത്ത് പൂർണമായി നടപ്പിലാക്കും

2020ഓടെ രാജ്യത്തെ വിമനത്താവളങ്ങളിൽ ബോഡി സ്കാനറുകൾ

By

Published : Jun 2, 2019, 6:37 PM IST

ന്യൂഡല്‍ഹി: 2020ഓടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ബോഡി സ്കാനറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രം. വാതിൽ മോഡൽ മെറ്റൽ സ്കാനറുകളും കൈകൾ ഉപയോഗിച്ച് പരിശോധിക്കുന്ന സ്കാനറുകളും മാറ്റിയാകും ആധുനിക തരത്തിലുള്ള സ്കാനർ സ്ഥാപിക്കുക. നിലവിലുള്ള പരിശോധന രീതിയിലൂടെ അലോഹങ്ങളോ സ്ഫോടക വസ്തുക്കളോ കണ്ടെത്താനാകില്ല. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ശരീരത്തിൽ ഉള്ള അലോഹ വസ്തുക്കളും കണ്ടെത്താൻ സാധിക്കും. രാജ്യത്തെ 105 വിമാനത്താവളങ്ങളിൽ 2020ൽ സ്കാനറുകൾ സ്ഥാപിക്കും. ബാക്കിയുള്ള ഇടങ്ങളിൽ 2021ഓടെ ആയിരിക്കും ഈ സംവിധാനം വരിക.

ABOUT THE AUTHOR

...view details