ചെന്നൈ:കുടുംബ വഴക്കിനിടെ സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് എണ്‍പതുകാരി. കോയമ്പത്തൂരിലെ രമാത്താലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രമാത്താലും സഹോദരിയും തമ്മില്‍ നിരന്തരം കുടുംബവഴക്കുകള്‍ ഉണ്ടാകാറുണ്ട്. വഴക്കിനിടെ ഞായറാഴ്ച രാവിലെ സഹോദരി ശകുന്തളയുടെ മുഖത്ത് രമാത്താല്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശകുന്തഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ പാത്രങ്ങള്‍ പോളിഷ് ചെയ്യുന്നതിനായാണ് ആസിഡ് വാങ്ങി വെച്ചിരുന്നത്.
കുടുംബ വഴക്ക്; സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് എണ്‍പതുകാരി - എണ്‍പതുകാരി
എണ്‍പതുകാരി രമാത്താലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
കുടുംബ വഴക്ക്; സഹോദരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് എണ്‍പതുകാരി
ശകുന്തളയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന മറ്റൊരാളുടെ ദേഹത്തേക്കും ആസിഡ് തെറിച്ചു. ഇയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അയല്‍വാസികള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.