കോട്ട: പാകിസ്ഥാനില്‍ നിന്നും രാജസ്ഥാനിലേക്ക് കുടിയേറിയ എട്ട് പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായി കോട്ട ജില്ലാ ഭരണകൂടം. പാകിസ്ഥാനിലെ സിദ് സ്വദേശികളായ ഇവര്‍ 2000 ത്തിലാണ് രാജസ്ഥാനിലെ കോട്ടയിലേക്ക് കുടിയേറുന്നത്.
പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ എട്ട് പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി
സംസ്ഥാന ആഭ്യന്തവകുപ്പ് ഇവരുടെ പൗരത്വം അംഗീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് കോട്ട ജില്ലാ കലക്ടര്‍ ഓം പ്രകാശ് കസേര ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കികൊണ്ടുള്ള രേഖകള്‍ കൈമാറി.
സംസ്ഥാന ആഭ്യന്തവകുപ്പ് ഇവരുടെ പൗരത്വം അംഗീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് കോട്ട ജില്ലാ കലക്ടര്‍ ഓം പ്രകാശ് കസേര ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കികൊണ്ടുള്ള രേഖകള്‍ കൈമാറി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും ഇന്ത്യന്‍ പൗരത്വം ലഭിച്ചതില്‍ വളരെ സന്തുഷ്‌ടരാണെന്നും അവര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെ അനുകൂലിച്ച് രാജ്യവ്യാപകമായി മോദി സര്‍ക്കാര്‍ തിങ്കളാഴ്‌ച മുതല്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ 12നാണ് പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ബില്ല് രാഷ്ട്രപതി ഒപ്പ് വെക്കുന്നത്.