ബിഹാറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എട്ട് നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു
നവംബർ 25ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും
പട്‌ന: ബിഹാര്‍ നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. ജെഡിയുവിന്‍റെ നീരജ് കുമാർ, ബിജെപിയുടെ എൻ.കെ യാദവ്, ദേവേഷ് ചന്ദ്ര താക്കൂര്‍, നവല്‍ കിഷോർ യാദവ്, സിപിഐയുടെ കേദാർനാഥ് പാണ്ഡെ, സഞ്ജയ് കുമാർ സിങ്, കോൺഗ്രസിന്‍റെ മദൻ മോഹൻ ഝാ, സ്വതന്ത്ര സ്ഥാനാർഥി സർവേഷ് കുമാർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്. ഉപമുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, എക്‌സിക്യൂട്ടീവ് ചെയർമാൻ അവധേഷ് നാരായൺ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നവംബർ 25ന് നിയമസഭയുടെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും.