തമിഴ്‌നാട്ടിൽ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - തമിഴ്‌നാട് കൊവിഡ് മരണം
സംസ്ഥാനത്ത് 716 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് രോഗികൾ 8,718 ആയി
തമിഴ്‌നാട്ടിൽ എട്ട് കൊവിഡ് മരണം കൂടി
ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് എട്ട് പേർ മരിച്ചു. 716 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,718 ആയി ഉയർന്നു. എട്ട് പേരും കടുത്ത ശ്വാസതടസം, പ്രമേഹം എന്നീ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. നാല് സ്‌ത്രീകളും, നാല് പുരുഷന്മാരുമാണ് മരിച്ചത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 427 പുരുഷന്മാരും 288 സ്‌ത്രീകളും ഉൾപ്പെടുന്നു. ഇതുവരെ 2,134 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മാത്രം 83 പേർ രോഗമുക്തി നേടി.