റാഞ്ചി:ജാര്‍ഖണ്ഡിൽ പുതുതായി റിപ്പോർട്ട് ചെയ്‌തത് എട്ടു കൊവിഡ് കേസുകൾ. ഇതോടെ, സംസ്ഥാനത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയർന്നു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച എട്ടു കേസുകളിൽ അഞ്ചെണ്ണവും റാഞ്ചി ജില്ലയിൽ നിന്നുമാണ്. മൂന്നെണ്ണം പലാമു ജില്ലയിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മൂന്ന് പേരും സംസ്ഥാനത്തിന് പുറത്ത് സഞ്ചരിച്ചിരുന്നുവെന്നും ജാർഖണ്ഡിൽ എത്തിയ ഉടൻ തന്നെ ഇവരെ നിരീക്ഷണത്തിലാക്കിയെന്നും പലാമു ഡെപ്യൂട്ടി കമ്മീഷണർ ശാന്തനു കുമാർ അഗ്രഹാരി പറഞ്ഞു.
ജാര്‍ഖണ്ഡിൽ എട്ട് പേർക്ക് കൂടി കൊവിഡ്, മൊത്തം രോഗബാധിതർ 67 - palamu
റാഞ്ചി ജില്ലയിൽ നിന്നും അഞ്ച് പേർക്കും പലാമു ജില്ലയിൽ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജാര്‍ഖണ്ഡിൽ കൊറോണ
ജാര്‍ഖണ്ഡിൽ 13 പേർ കൊവിഡ് ഭേദമായിആശുപത്രി വിട്ടതോടെ കഴിഞ്ഞ ആഴ്‌ചയിലെ രോഗമുക്തി നിരക്ക് 18 ശതമാനമാണ്. ഇതുവരെ രണ്ട് മരണങ്ങളാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് 42 രോഗികളുള്ള റാഞ്ചിയിലാണ്.
Last Updated : Apr 26, 2020, 12:13 PM IST