ഭോപാൽ:മധ്യപ്രദേശിലെ ഇൻഡോറിൽ ഐസൊലേഷൻ വാർഡിൽ നിന്ന് എട്ട് പേർ രക്ഷപ്പെട്ടു. ആറ് കൊവിഡ് രോഗബാധിതരും രോഗം സംശയിക്കുന്ന രണ്ട് പേരുമാണ് ഐസൊലേഷൻ വാർഡിൽ നിന്നും കടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്ന് പേരെ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. രണ്ട് ബീഹാർ സ്വദേശികളെയും ഒരു രാജസ്ഥാൻ സ്വദേശിയേയുമാണ് പൊലീസ് പിടികൂടിയത്.
ഐസൊലേഷൻ വാർഡിൽ നിന്ന് എട്ട് പേർ രക്ഷപ്പെട്ടു; മൂന്ന് പേരെ കണ്ടെത്തി - മധ്യപ്രദേശ്
40 മുതൽ 60 വരെ പ്രായപരിധിയിലുള്ളവരാണ് ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്
ഐസൊലേഷൻ വാർഡിൽ നിന്ന് എട്ട് പേർ രക്ഷപ്പെട്ടു
40 മുതൽ 60 വരെ പ്രായപരിധിയിലുള്ളവരാണ് ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്. പിടികൂടിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സിറ്റി പൊലീസ് സൂപ്രണ്ട് പുനീത് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 17 ദിവസമായി ഐസൊലേഷനിൽ കഴിയുന്ന ഇവർ അസ്വസ്ഥരായിരുന്നെന്നും ആശുപത്രിയിലേക്ക് മാറ്റുമെന്ന് അറിഞ്ഞ ഇവർ പേടികൊണ്ടാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.