മേഘാലയ: കൊവിഡ് ബാധിച്ച് മരിച്ച ഡോ. ജോണ്‍ എല്‍ സൈലോയുടെ കുടുംബത്തിലെ എട്ട് പേരും രോഗമുക്തരായെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ അവസാനത്തെ മൂന്ന് ഫലവും നെഗറ്റീവാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം അനസരിച്ച് മൂന്ന് തവണ നെഗറ്റീവായാല്‍ അവര്‍ രോഗമുക്തരാകും.
മേഘാലയയില്‍ എട്ട് പേര്‍ കൊവിഡ് മുക്തരായെന്ന് മുഖ്യമന്ത്രി - Meghalaya
മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ അവസാനത്തെ മൂന്ന് ഫലവും നെഗറ്റീവാണ്
എട്ടു പേര്‍ രോഗ മുക്തരായെന്ന് മേഘാലയ മുഖ്യമന്ത്രി സാങ്മ
12 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഡോ. ജോണ്‍ എല്‍ സൈലോ മാത്രമാണ് മരിച്ചത്. നിലവില്‍ മൂന്ന് രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരുടെ പരിശോധനാ ഫലം ആദ്യ വട്ടം നെഗറ്റീവാണ്. അതിനിടെ ഷില്ലോങ്ങിലെ സിവില്‍ ആശുപത്രിയില്‍ രണ്ട് പേരെ കൂടി ക്വാറന്‍റൈനില്‍ താമസിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആദ്യ ഫലം നെഗറ്റീവാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം 24 മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും സാങ്മ ട്വീറ്റ് ചെയ്തു.