ലഖ്‌നൗ: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വീട്ടിൽ അറുപത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തതായി പൊലീസ്. ആവശ്യമെങ്കിൽ പ്രദേശത്ത് കൺട്രോൾ റൂമും സ്ഥാപിക്കുമെന്ന് നോഡൽ ഓഫീസർ ഡിഐജി ശലഭ് മാത്തൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സന്ദർശകരുടെ രജിസ്റ്റർ പൊലീസുകാർ സൂക്ഷിക്കുന്നുണ്ടെന്ന് ഹാത്രാസ് പൊലീസ് സൂപ്രണ്ട് (എസ്പി) വിനീത് ജയ്‌സ്വാൾ പറഞ്ഞു.
ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു - സിസിടിവി ക്യാമറകൾ സ്ഥാപിച്ചു
വ്യക്തിഗത സുരക്ഷയ്ക്കായി ഓരോ അംഗത്തിനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നൽകിയിട്ടുണ്ട്. കൂടാതെ അഗ്നിശമന വകുപ്പിന്‍റെ ഒരു സംഘത്തെയും രണ്ട് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തെയും അവിടെ വിന്യസിച്ചിട്ടുണ്ട്.
ഹത്രാസ്
വ്യക്തിഗത സുരക്ഷയ്ക്കായി ഓരോ അംഗത്തിനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നൽകിയിട്ടുണ്ട്. കൂടാതെ അഗ്നിശമന വകുപ്പിന്‍റെ ഒരു സംഘത്തെയും രണ്ട് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തെയും അവിടെ വിന്യസിച്ചിട്ടുണ്ട്.