മിസോറാമില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം വര്‍ധിക്കുന്നു - drug-related cases
ഫെബ്രുവരി 16നും 21നും ഇടയിൽ നടത്തിയ റെയ്‌ഡിനിടെ 77 പേരെയാണ് സംസ്ഥാന എക്സൈസ് സംഘവും മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥരും ചേര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്
ഐസ്വാള്‍: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ മിസോറാമില്‍ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 77 പേരെ. ഫെബ്രുവരി 16നും 21നും ഇടയിൽ നടത്തിയ റെയ്ഡിനിടെ 312.75 ഗ്രാം ഹെറോയിൻ, 505 ഗ്രാം കഞ്ചാവ്, 404 ട്രമാഡോൾ ഗുളികകള്‍ എന്നിവയുൾപ്പെടെ വിവിധ മയക്കുമരുന്നുകളും അനധികൃത മദ്യവും പിടിച്ചെടുത്തതായി എക്സൈസ് ആന്‍റ് നാർക്കോട്ടിക് വിഭാഗം വക്താവ് പീറ്റർ സോഹ്മിങ്‌തംഗ അറിയിച്ചു. കൂടാതെ 1,179.25 ലിറ്റര്‍ ചാരായവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച നടന്ന റെയ്‌ഡിനിടെ ഐസ്വാളിലെ 16 ചാരായനിര്‍മാണകേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിച്ചതായും വക്താവ് പറഞ്ഞു. ചാരായം ഉപയോഗിക്കുന്നതിനെതിരെ എക്സൈസ് വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.