ലക്നൗ: സംസ്ഥാനത്ത് കൊവിഡ് മൂലം ഏഴ് പേർ കൂടി മരിച്ചു. ആഗ്രയിൽ അഞ്ചു പേരും ഖുശിനഗർ, ജലൗൻ എന്നിവിടങ്ങളിലായി ഒരാൾ വീതവുമാണ് മരിച്ചത്. ഇതോടെ ഉത്തർ പ്രദേശിലെ കൊവിഡ് മരണ സംഖ്യ 189 ആയി. പുതുതായി 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 7,071 ആയി. 2,820 ആക്‌ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
ഉത്തർപ്രദേശിൽ ഏഴ് പേർ കൂടി കൊവിഡ് മൂലം മരിച്ചു - ആരോഗ്യ പ്രവർത്തകർ
ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച 10 ലക്ഷം അതിഥി തൊഴിലാളികളിൽ 959 പേർ രോഗലക്ഷണം കാണിച്ചുവെന്നും മെഡിക്കൽ ആന്‍റ് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.
ഉത്തർ പ്രദേശിൽ ഏഴ് പേർ കൂടി കൊവിഡ് മൂലം മരിച്ചു
ബുധനാഴ്‌ച 7,923 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതെന്നും ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച 10 ലക്ഷം അതിഥി തൊഴിലാളികളിൽ 959 പേർ രോഗലക്ഷണം കാണിച്ചുവെന്നും മെഡിക്കൽ ആന്‍റ് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ വഴി ജനങ്ങൾക്ക് അലേർട്ടുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.