ഉത്തര്‍പ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു
കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും കാറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ വെന്തുമരിച്ചു. അപപടത്തില്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്നും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയും ചെയ്തു.