ആദിവാസി സ്‌ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഏഴ് പേര്‍ അറസ്റ്റില്‍ - ഏഴ് പേര്‍ അറസ്റ്റില്‍
36കാരിയായ ആദിവാസി സ്‌ത്രീ ജനുവരി 24നാണ് പീഡനത്തിനിരയായത്. കേസില്‍ നാഗേശ്വര റാവു, സുനില്‍,ഉപേന്ദര്‍,കല്യാണ്‍,മോഹന്‍, ചാന്ദി, അശോക് എന്നിവരാണ് അറസ്റ്റിലായത്.
ഹൈദരാബാദ്: ആദിവാസി സ്‌ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ഏഴ് പേര്‍ അറസ്റ്റില്‍. കമ്മം ജില്ലയിലെ ബാധ്യതന്ദയെന്ന ഗ്രാമത്തിലാണ് സംഭവം . 36കാരിയായ ആദിവാസി സ്‌ത്രീയാണ് പീഡനത്തിനിരയായത്. നാഗേശ്വര റാവു, സുനില്‍,ഉപേന്ദര്‍,കല്യാണ്‍,മോഹന്‍, ചാന്ദി, അശോക് എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 24നാണ് സ്‌ത്രീ പീഡനത്തിനിരയായത്. അന്നേ ദിവസം രാത്രി പീഡനത്തിനിരയായ സ്‌ത്രീയുടെ വീട്ടിലെത്തിയ നാഗേശ്വര റാവുവും സുനിലും സ്‌ത്രീയെ ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോവുകയും അടുത്തുള്ള വയലില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് സ്‌ത്രീ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. രഘുനന്ദപാലം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. കേസില്‍ പ്രതികളെ റിമാന്‍റ് ചെയ്‌തു.