ഹൈദരാബാദ്: തെലങ്കാനയിൽ 643 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 2,75,904 ആയി ഉയർന്നു. രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1,480 ആയി.
തെലങ്കാനയിൽ 643 പുതിയ കൊവിഡ് കേസുകൾ - 643 new Covid cases
സംസ്ഥാനത്ത് മരണനിരക്ക് 0.53 ശതമാനവും കൊവിഡ് മുക്തി നിരക്ക് 96.74 ശതമാനവുമാണ്
തെലങ്കാന
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് (ജിഎച്ച്എംസി) ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് മരണനിരക്ക് 0.53 ശതമാനവും കൊവിഡ് മുക്തി നിരക്ക് 96.74 ശതമാനവുമാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 31,522 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 92,53,306 ആയി ഉയർന്നു.