കേരളം

kerala

ലോക്ക് ഡൗൺ ലംഘനം; ഉത്തരാഖണ്ഡില്‍ ഇതുവരെ 6,394 പേരെ അറസ്റ്റ് ചെയ്‌തു

By

Published : Apr 16, 2020, 5:13 PM IST

ലോക്ക് ഡൗണിന്‍റെ രണ്ടാം ഘട്ടത്തിൽ, നിയമ ലംഘനം നടത്തുന്നത് ആവർത്തിക്കുന്നവർക്കും കൊവിഡിനെ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും എതിരെ ഉത്തരാഖണ്ഡ് പൊലീസ് ദേശീയ സുരക്ഷാ നിയമം നടപ്പാക്കുവാനും തീരുമാനിച്ചിട്ടുണ്ട്

COVID-19  lockdown  Uttarakhand  Uttarakhand Police  COVID-19 lockdown  ലോക്ക് ഡൗണിന്‍റെ രണ്ടാം ഘട്ടം  ലോക്ക് ഡൗൺ ഇന്ത്യ  ഉത്തരാഖണ്ഡില്‍ കൊറോണ  കൊവിഡ് അറസ്റ്റ്
ഉത്തരാഖണ്ഡില്‍ അറസ്റ്റ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് 1,584 പേർക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 6,394 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഇതിൽ, കഴിഞ്ഞ ദിവസം മാത്രം രജിസ്റ്റർ ചെയ്‌തത് 50 കേസുകളാണ്. കൂടാതെ 285 പേരെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്.

മോട്ടോർ വെഹിക്കിൾസ് (എംവി) നിയമലംഘനം നടത്തിയ 17,141 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇവയിൽ 4,296 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും 81.91 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, ലോക്ക് ഡൗണിന്‍റെ രണ്ടാം ഘട്ടത്തിൽ, നിയമ ലംഘനം നടത്തുന്നത് ആവർത്തിക്കുന്നവർക്കും കൊവിഡിനെ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും എതിരെ ഉത്തരാഖണ്ഡ് പൊലീസ് ദേശീയ സുരക്ഷാ നിയമം നടപ്പാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details