ആന്ധ്രയിൽ 6,224 പുതിയ കൊവിഡ് കേസുകൾ - corona cases in Andhra Pradesh
നിലവിൽ 55,282 സജീവ കൊവിഡ് കേസുകൾ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം 72,861 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ആന്ധ്ര
അമരാവതി: ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,224 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,13,014 ആയി. 41 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 5,941 പേർ ആന്ധ്രയിൽ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 55,282 സജീവ കൊവിഡ് കേസുകൾ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം 72,861 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.