കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ 616 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,737. 8,750 പേര്‍ രോഗമുക്തരായി

COVID-19 Odisha  Odisha  Odisha covid death  ഒഡീഷ കൊവിഡ്  ഒഡീഷ  ഒഡീഷ കൊവിഡ് മരണം
ഒഡീഷയിൽ 616 പേർക്ക് കൂടി കൊവിഡ്

By

Published : Jul 13, 2020, 12:11 PM IST

ഭുവനേശ്വർ: ഒഡിഷയിൽ 616 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,737 ആയി ഉയർന്നു. ഇതിൽ 4,896 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ 8,750 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 64 ആയി. പുതിയ കൊവിഡ് കേസുകളിൽ 415 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലുള്ളവരും 201 പേർക്ക് സമ്പർത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 3,41,537 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചുകഴിഞ്ഞു. 3,41,537 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി ഉയർന്നു. 3,01,609 പേർ ചികിത്സയിൽ തുടരുമ്പോൾ 5,53,471 പേർ രോഗമുക്തരായി. 500 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 23,174 ആയി ഉയർന്നു.

ABOUT THE AUTHOR

...view details