രാജസ്ഥാനില്‍ 612 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
രാജസ്ഥാനില്‍ ഇതുവരെ 68,566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,907 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ജയ്‌പൂര്‍: രാജസ്ഥാനില്‍ 612 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും ശനിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 938 ആയി. 68,566 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പ് അറിയിച്ചു. ജയ്‌പൂരില്‍ നിന്ന് മൂന്ന് പേരും കോട്ട, തോക് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവുമാണ് ശനിയാഴ്‌ച മരിച്ചത്. സംസ്ഥാനത്ത് 14,907 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 52,059 പേര്‍ ഇതുവരെ രോഗമുക്തരായി.