"ലോക്സഭയിലെ എല്ലാ കോൺഗ്രസ് പാർട്ടി അംഗങ്ങളും ഫെബ്രുവരി നാല് മുതൽ എട്ട് വരെ രാവിലെ 11 മണി മുതൽ സഭ നിർത്തിവെക്കുന്നത് വരെയും പാർട്ടി നിലപാടിനെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി സന്നിഹിതരാവണമെന്ന് അറിയിക്കുന്നുയെന്ന് കോൺഗ്രസ് പാർട്ടി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
എം.പി മാർക്ക് മൂന്ന് വരിയുള്ള വിപ്പ് നൽകി കോൺഗ്രസ് പാർട്ടി
തിങ്കളാഴ്ച്ച മുതൽ വെള്ളിയാഴ്ച്ച വരെയുള്ള അഞ്ച് ദിവസങ്ങളിൽ സഭയിലുണ്ടാകണമെന്ന വിപ്പാണ് നൽകിയത്.
whip
ഇടക്കാല ബജറ്റിൻ മുകളിലുള്ള ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള നിർദ്ദേശമാണ് പാർട്ടി അംഗങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. ജനുവരി 31ന് തുടങ്ങിയ സമ്മേളനം ഫെബ്രുവരി 13വരെ പത്ത് ദിവസങ്ങളിലായിട്ടാണ് നടക്കുക. മെയ് മാസത്തിൽ നടക്കാൻ പോകുന്ന പോതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്മേളനമാണിത്.